മേപ്പയ്യൂര്‍: മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതി സംഘടിപ്പിച്ച 'വൈബ്' ഏകദിന പഠന ക്യാമ്പ് ശ്രദ്ധേയമായി.

മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ്സില്‍ വെച്ച് നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഗാന്ധിയന്‍ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മേലടി ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ സജീവന്‍ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സഹായ സമിതി സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍, പി. രമേശന്‍, കെ. നാസിബ്, എ.ടി. വിനീഷ്, എസ്.ബി. സുഭാഷ്, പി.ജി. രാജീവ്, കെ.എം. സുഹൈല്‍, ഇ.എം. രാമദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ സെഷനുകളില്‍ ക്യാമ്പിന്റെ വിവിധ സെഷനുകള്‍ക്ക് ആര്‍. പത്മനാഭന്‍, സുമേഷ് തോട്ടത്തില്‍ അജീഷ് മുചുകുന്ന്, കെ.പി. സജീവന്‍, കെ.ടി. സുമേഷ്, സി.എം. ബിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
The one-day study camp organized by the Meladi Sub-District Education Support Committee was notable