---
title: "കെ.പി. മൂസ്സ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്; വി.പി. ദുല്‍ഖിഫില്‍"
english_title: "K.P. Moosa is a leader who upholds secular values; VP Dulquifil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28814/kp-moosa-is-a-leader-who-upholds-secular-values-vp-dulquifil"
published_at: "2022-02-27T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ba26213dd5_0000 WATERMARK.jpg"
keywords: []
---

# കെ.പി. മൂസ്സ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്; വി.പി. ദുല്‍ഖിഫില്‍

> **Lead Summary:** ** ചെറുവണ്ണൂര്‍:** സാമൂഹിക സാംസ്‌കാരിക രാഷ്ടീയ രംഗത്തെ നിറ സാനിധ്യമായിരുന്ന കെ.പി മൂസയുടെ 11 - മത് ചരമ വാര്‍ഷികം ആചരിച്ചു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കെ.പി മൂസ്സ എന്ന് കക്കറമുക്കില്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ വി.പി. ദുല്‍ഖിഫില്‍ അനുസ്മരിച്ചു. മലയില്‍ മൊയ്തു അധ്യക്ഷത വഹിച്ചു.

## Article Content

** ചെറുവണ്ണൂര്‍:** സാമൂഹിക സാംസ്‌കാരിക രാഷ്ടീയ രംഗത്തെ നിറ സാനിധ്യമായിരുന്ന കെ.പി മൂസയുടെ 11 - മത് ചരമ വാര്‍ഷികം ആചരിച്ചു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കെ.പി മൂസ്സ എന്ന് കക്കറമുക്കില്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ വി.പി. ദുല്‍ഖിഫില്‍ അനുസ്മരിച്ചു. മലയില്‍ മൊയ്തു അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ യുവ കവി ബൈജു ആവളയെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍ ആദരിച്ചു. എന്‍.കെ. സുരേന്ദ്രന്‍, വി.ബി. രാജേഷ,് ആര്‍.പി. ഷോഭിഷ്, ശ്രീഷ ഗണേഷ്, എ. ബാലകൃഷ്ണന്‍, ഒ.പി. സജീവന്‍, നിരയില്‍ പ്രശാന്തന്‍, കിഷോര്‍ കാന്ത്, ഗോപാലന്‍ കക്കറ, സി. കുഞ്ഞമ്മദ്, കെ.കെ. വിപിന്‍ രാജ്, പി. ഫൈസല്‍, മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28814/kp-moosa-is-a-leader-who-upholds-secular-values-vp-dulquifil)