അരിക്കുളം : അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ദേശീയ സാംസ്‌കാരിക ഉത്സവം ദൃശ്യം 2025 ന് ഉജ്ജ്വല തുടക്കമായി. ഉത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതന്‍ അധ്യക്ഷത വഹിച്ചു.

പ്രമുഖ സിനിമാതാരം രമ്യ നമ്പീശന്‍ മുഖ്യാതിഥിയായി. ആശംസകള്‍ നേര്‍ന്നുകൊണ്ട് ടി.പി. ദാസന്‍, ടി.വി ബാലന്‍, എസ്.കെ. സജീഷ്, അഡ്വ. പി.എം. സുരേഷ് ബാബു, കെ. ലോഹ്യ, നജീദ് എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു. ദൃശ്യം ജനറല്‍ കണ്‍വീനര്‍ ഒ.കെ ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
വൈകിട്ട് 5 മണിക്ക് ആരംഭിച്ച ദൃശ്യം ഘോഷയാത്ര 13 വാര്‍ഡുകളിലെയും ബഹുജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വിവിധ കലാരൂപങ്ങള്‍, തീംപ്ലോട്ടുകള്‍ എന്നിവ കൊണ്ടും ശ്രദ്ധേയമായി. തുടര്‍ന്ന് അമ്പതോളം കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച സ്വാഗതഗാന ദൃശ്യാവിഷ്‌കാരം ചടങ്ങിന് മിഴിവേകി.
രാത്രി 8 മണിക്ക് രമ്യ നമ്പീശനും ടീമും അവതരിപ്പിച്ച നൃത്ത തരംഗം കാണികളുടെ പ്രശംസ പിടിച്ചു പറ്റി. സാംസ്‌കാരിക ഉത്സവത്തോട് അനുബന്ധിച്ച് മെയ് അഞ്ചു മുതല്‍ മെയ് 8 വരെ നടക്കുന്ന 'കേരള നിയമസഭ ചരിത്ര ഫോട്ടോ പ്രദര്‍ശനം' ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സാംസ്‌കാരിക സായാഹ്നം സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു. 6 മണിക്ക് ശീതള്‍ എസ്. കുമാര്‍ അവതരിപ്പിച്ച സോപാനസംഗീതം. തുടര്‍ന്ന് രാത്രി 8 മണിക്ക് കൗശിക് ആന്‍ഡ് ടീം നയിക്കുന്ന മ്യൂസിക് ബാന്‍ഡ് 'കെ.എല്‍. എക്‌സ്പ്രസ്' അരങ്ങേറി.
A brilliant start to the National Cultural Festival at arikkulam