പേരാമ്പ്ര : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ മെയ് 1 മുതല്‍ 31 വരെ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിന് ചങ്ങരോത്ത് പഞ്ചായത്തില്‍ തുടക്കമായി.

ദേശീയ സെറിബ്ലല്‍ പ്ലാസി അത്‌ലറ്റ് ചങ്ങരോത്ത് സി.കെ ഫര്‍ഹാന് ആദ്യ മെമ്പര്‍ഷിപ്പ് നല്‍കി പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഷീദ് കരിങ്കണ്ണിയില്‍ അധ്യക്ഷത വഹിച്ചു.
സിദ്ധീഖ് തൊണ്ടിയില്‍, പി അഷ്റഫ്, ഫൈസല്‍ കടിയങ്ങാട്, കെ.കെ സാലിം, സി.കെ രിഫാദ്, പി ശാരീഖ് എന്നിവര്‍ പങ്കെടുത്തു.
Youth League membership campaign begins in Changaroth Panchayath