സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു

സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു
May 6, 2025 12:37 PM | By LailaSalam

അരിക്കുളം: കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇമ്പിച്ച്യാലി സിത്താര നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു. അരിക്കുളം വാകമോളിയില്‍ വരപ്പുറത്ത് ബിന്ദുവിനും,കുടുംബത്തിനുമാണ്

വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ഷാഫി പറമ്പില്‍ എം.പി തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.ആയിരം വേദികളില്‍ കയറി പ്രസംഗിക്കുന്നതിനേക്കാള്‍ വലുതാണ് ഒരു പൊതു പ്രവര്‍ത്തകന് ഏതെങ്കിലുമൊരു പുണ്യകര്‍മ്മത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ കിട്ടുന്ന മന:സന്തോഷമെന്ന് അദ്ദേഹം അഭിപ്രായപ്പട്ടു.

അരിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. സി രാമദാസ്, എം.കെ അബ്ദുറഹ്‌മാന്‍, മുസ്തഫ നന്മന, അബ്ദുല്‍ സലാം തറവട്ടത്ത്, മന്‍സൂര്‍ തറവട്ടത്ത്, അഡ്വ:ടി.പി മുഹമ്മദ് ബഷീര്‍, അഷറഫ് പുളിയനാട്, സി.കെ മുഹമ്മദ് അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രദേശത്തിനു വേണ്ടി നിയാസ് വാകമോളി പൊന്നാട അണിയിച്ചു.

വി.പി.കെ ലത്തീഫ്, സി.കെ സജീര്‍, മുജീബ് വരപ്പുറത്ത് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ആവള മുഹമ്മദ് സ്വാഗതവും പറഞ്ഞ ചടങ്ങിന് സനല്‍ പി. വാകമോളി നന്ദിയും പറഞ്ഞു

The foundation stone laying ceremony of Sneha House was held.

Next TV

Related Stories
മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

Jul 13, 2025 12:15 AM

മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍...

Read More >>
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
Top Stories

News Roundup

//Truevisionall