ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് പാലം റോഡിന്റെ രണ്ടു ഭാഗത്തും കാട് മൂടി കിടക്കുന്നത് കൊണ്ടും, റോഡില്‍ വളവ് ഉള്ളത് കൊണ്ടും എതിരെ വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാന്‍ കഴിയാത്തത് കൊണ്ടും, തിങ്ങിനിറഞ്ഞ കാടുകള്‍ എത്രയും പെട്ടന്ന് നീക്കം ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് എസ്ടിപിഐ ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പിഡബ്ല്യുഡിയില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
കടിയങ്ങാട്, പെരുവണ്ണാമൂഴി റോഡില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കമാനം അപകടകരമായ രീതീല്‍ തുടരുന്നതിലും, പ്രസ്തുത കാമനത്തിലെ പരിപാടി അവസാനിച്ചിട്ടും അഴിച്ചു മാറ്റാത്ത പഞ്ചായത്തിന്റെ അനാസ്ഥയില്‍ നടപടിയെടുക്കാത്തതിലും പാര്‍ട്ടി പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ എസ്ടിപിഐ പഞ്ചായത്ത് പ്രസിഡണ്ട്്റഷീദ് മുതരക്കല്‍ അധ്യക്ഷത വഹിച്ചു.
ഹമീദ് വളപ്പില്‍, വി.പി, അബ്ദുല്‍ മജിദ,് മൊയ്തീന്‍, ഇ.ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി കെ. ഇ അഷറഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ എം.സി സലിം നന്ദിയുംപറഞ്ഞു.
STPI Changaroth Panchayat Committee filed a complaint with the PWD office.