പേരാമ്പ്ര: കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ കൊയിലാണ്ടി താലൂക്ക് സമ്മേളനം നടുവണ്ണൂര്‍ ജിനചന്ദ്രന്‍ നായര്‍ നഗറില്‍ നടന്നു.

സമ്മേളനം നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ആലി ബ്രിസണ്ട് അധ്യക്ഷത വഹിച്ചു. സി.കെ. ഹരിദാസന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി എം. ഗോപാലകൃഷ്ണന്‍, കെ.സി. കുഞ്ഞികൃഷ്ണന്‍ നായര്‍, കുന്നത്ത് ബാലകൃഷ്ണന്‍, കെ. രാഘവന്‍, വി. വിജയന്‍, കെ.പി. ഗോപി, എം. ബാലകൃഷ്ണന്‍, ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സഹകരണ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി സമ്മേളനം മാതൃകാപരമായ പ്രമേയം അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി ജയരാജന്‍ പ്രസിഡണ്ട്, എന്‍.എം. ബാലന്‍ വൈസ് പ്രസിഡണ്ട്, കെ.പി. ഗോപി സെക്രട്ടറി, വി. ശിവദാസന്‍ ജോയിന്റ് സെക്രട്ടറി, അസീസ് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Koyilandy Taluk Cooperative Pensioners Association meeting held