അരിക്കുളം: കാരയാട് കാളിയത്ത് മുക്ക് നല്ലശ്ശേരി ക്കുനി സരോജിനിക്കും കുടുംബത്തിനും തണ്ടയില്‍ താഴെ ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ചു നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ ഷാഫി പറമ്പില്‍ എംപി കൈമാറി.

സുരക്ഷിതമായി കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടെന്നത് ഒരാളുടെ അവകാശമാണെന്നും ആരുടെയും ആനുകൂല്യം വും ഔദര്യവുമല്ലെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റ് വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ ദരിദ്രരായ ഒരു കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയത് മാതൃകാപരമാണന്നും, ജീവകാരുണ്യ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് കൃത്യമായി ബോധ്യമുള്ളവരും വിശ്വാസ്യതയുള്ളവരുമാണ് ഈ ദൗത്യം പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്‌നേഹ വീട് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ശിവന്‍ ഇലവന്തിക്കര അധ്യക്ഷത വഹിച്ചു. ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഹാഷിം കാവില്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
കെ.എം ബഷീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്് ഇ.കെ അഹമ്മദ് മൗലവി, ഇമ്പിച്ച്യാലി സിത്താര, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി, സി.രാമദാസ്, ലതേഷ് പുതിയേടത്ത്, ഒ.കെ അമ്മദ്, അമ്മദ് എടച്ചേരി, അമ്മദ് ഹാജി നാറാണത്ത്, സേവാദള്‍ ബ്ലോക്ക് ചെയര്‍മാന്‍ അനില്‍കുമാര്‍ അരിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു
Oommen Chandy Charitable Trust under the banner of Tanda; Keys of Sneha Bhavan handed over