പേരാമ്പ്ര: ഐഎന്‍ടിയുസി പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഐഎന്‍ടിയുസിയുടെ 78 മത് ജന്മദിനം വിപുലമായി ആഘോഷിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. മധു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി കര്‍മ്മസേന കോഡിനേറ്റര്‍ ഷാജു പൊന്‍പറ അധ്യക്ഷത വഹിച്ചു.
ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് സി.കെ ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.വി ദിനേശന്‍, പി.എസ് സുനില്‍ കുമാര്‍, സൗമ്യ വിജയന്‍, രേശ്മ പൊയില്‍, പി രാജീവന്‍, ശ്രീധരന്‍ കണ്ണമ്പത്ത്, പി.കെ മജീദ്, കെ.പി. അരവിന്ദാക്ഷന്‍, കെ.പി സുഷമ, എം കേളപ്പന്‍, എന്‍.കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
INTUC celebrates its birthday in a grand manner at perambra