പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന പരപ്പൂര് മീത്തല്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ലാസിം എന്ന 9 വയസുകാരന്റെ ജീവന്‍ നില നിര്‍ത്താന്‍ സഹായം തേടുകയാണ്.

തലച്ചോറിനെ ബാധിച്ച ഗുരുതരമായ Clival Chondroma എന്ന രോഗം മുഹമ്മദ് ലാസിമിന്റെ ജിവന് ഭീഷണിയായിരിക്കുകയാണ്. മകന്റെ ജീവന്‍ നില നിര്‍ത്തണമെങ്കില്‍ 50 ലക്ഷം രൂപയോളം ചിലവ് വരുന്ന സങ്കീര്‍ണ ശാസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുന്നു.
സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഈ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത്രയും വലിയ സംഖ്യ നല്‍കി ചികിത്സനടത്താന്‍ കഴിയില്ല. ആയതിനാല്‍ നാട്ടിലെ സുമനസ്സുകള്‍ ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.
കേരള ഗ്രാമീണ്‍ ബാങ്കില്‍ ഒരു ജോയിന്റ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് മുഹമ്മദ് ലാസിമിന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ.
ഓരോ വ്യക്തികളും നല്‍കുന്ന സംഖ്യ വിലപ്പെട്ടതായിരിക്കും നോവു നിറഞ്ഞ ജീവിതത്തില്‍ നിന്നും ആര്‍ദ്രതയുടെ മൃദുസ്പര്‍ശങ്ങള്‍ നല്‍കി പുതു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങള്‍ നല്‍കി സഹായിക്കാന്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,ഷാഫി പറമ്പില്‍ എംപി, ടി.പി രാമകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് എന്നിവര്‍ മുഖ്യരക്ഷാധികാരികളായും കെ കുഞ്ഞമ്മദ്, രാജന്‍ മരുതേരി, സിപിഎ അസീസ്, കെ.പി റസാക്ക്, എന്‍.പി.കെ ജാഫര്‍, പി.സി ഹമീദ് എന്നിവര്‍ രക്ഷാധികാരികളായും കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികളായി ചെയര്‍മാന്‍ യുസി ഹനീഫ, വൈസ് ചെയര്‍മാന്‍ പി.കെ രാകേഷ്, പി.എം സത്യന്‍, ബര്‍ക്കകുഞ്ഞമദ്, സഈദ് അയനിക്കല്‍, കെ.കെ ജാഫര്‍, വി.വി ഹംസ, ജനറല്‍ കണ്‍വീനര്‍ സി.കെ അശോകന്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ സഫ മജീദ് ടി.കെ സബീര്‍, ടി.കെ ജാബിര്‍, കെ.ടി സുധാകരന്‍, രമേശന്‍ മഠത്തില്‍, കെ.കെ ഷംസുദ്ദീന്‍, ട്രഷറര്‍ പുതുക്കുടി അബ്ദുറഹ്‌മാന്‍ എന്നിവരെ തെരഞ്ഞെടുത്തു.
Account No 40203111001060. Bank. Kerala Gramin Bank , Branch Perambra, IFSE Code KLGB0040203.
Muhammad Lasim Medical Assistance Committee formed at perambra