പേരാമ്പ്ര: കൈതക്കല്‍ മാങ്ങോട്ട് അങ്കണവാടിയില്‍ നിന്നും ഏപ്രില്‍ 30 ന് വിരമിച്ച ഒ.എം ശാരദക്ക് കൈതക്കല്‍ പ്രദേശം യാത്രയയപ്പ് നല്‍കി. 42 വര്‍ഷക്കാലം അങ്കണവാടി ഹെല്‍പ്പറായി കൈതക്കലില്‍ തന്നെ സേവനമനുഷ്ഠിച്ച ശാരദക്ക് പ്രദേശം നല്‍കിയത് ഒരു ലക്ഷത്തി അമ്പതിനായിരും രൂപയുടെ നിക്ഷേപവും, എഎല്‍എംസി നല്‍കിയ അനുമോദനവുമാണ്.

ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിണ്ട് ശാരദ പട്ടേരിക്കണ്ടി പൊന്നാടയണിയിച്ചു. വാര്‍ഡ് അംഗം എം. സിന്ധു അധ്യക്ഷത വഹിച്ചു. സൗപര്‍ണ്ണിക തിയറ്റേര്‍സ് കൈതക്കലിന്റെ ഉപഹാരം സെക്രട്ടറി അമല്‍ കൃഷ്ണനല്‍കി.
പി.കെ അജീഷ്, റഫീക്ക് കല്ലോത്ത്, കെ.സി സുഭാഷ്, വി.പി പ്രസാദ്, ഗീത കളരിക്കണ്ടി, വി,എസ് വിപിന്‍, ശാന്ത കല്ലോത്ത്, വി.കെ ബാലന്‍നായര്‍, ടി. സന്തോഷ്, ശ്യാമള , വാസന്തി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കെ. അഭിലാഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് സന്തോഷ് കല്ലോത്ത് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സൗപര്‍ണ്ണിക തിയറ്റേര്‍സ് സംഘടകരായ ഗാനമേളയും അരങ്ങേറി.
Anganwadi helper O.M. Sharada bids farewell