കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.

തീ ആദ്യം ഉയര്‍ന്നത് ബുക്സ്റ്റാളില്‍ നിന്നുമാണ് പിന്നീട് കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടര്‍ന്നത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് നിലവില്‍ സ്ഥലത്തുള്ളത്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്നാണ് കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘത്തെ എത്തിച്ചത്. ഞായറാഴ്ച വൈകുന്നേരമായതിനാല്‍ നഗരത്തില്‍ വലിയ ജനത്തിരക്കുണ്ട്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ മുഴുവന്‍ മാറ്റി. ആളുകളെ ഒഴിപ്പിച്ചു.
ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവൃത്തിച്ചിരുന്ന കടകള്‍ പൂട്ടിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആര്‍ക്കും ആളപായമില്ലെന്നാണ് സൂചന.
Massive fire breaks out at clothing store at kozhikkod