ചങ്ങരോത്ത് : ചങ്ങരോത്ത് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം സി.എം ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന, വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം അരവിന്ദാക്ഷന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി.കെ ശൈലജ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പാലയാട്ട് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ വിനോദന്‍, വഹീദ പാറേമ്മല്‍, പി.ടി അഷറഫ്, ഗ്രാമപഞ്ചായത്ത് അംഗം കെ മുബഷിറ, ഗ്രാമപഞ്ചായത്ത് അംഗം അബ്ദുള്ള സല്‍മാന്‍, പി.എസ് പ്രവീണ്‍, വി.പി ഇബ്രാഹിം, എസ്.പി കുഞ്ഞമ്മദ്, ടി ഭാരതി, പി.സി സതീഷ്, സി.കെ നാരായണന്‍, ശ്രീധരന്‍ മുതുവണ്ണാച്ച, ടി.ടി കുഞ്ഞമ്മദ്, എം.കെ കാസിം, കെ.കെ മുസ്തഫ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി രതീഷ്, വിദ്യാഭ്യാസ ഫെസ്റ്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ സീന, വിദ്യാഭ്യാസം ഫെസ്റ്റ് സബ് കമ്മിറ്റി കണ്‍വീനര്‍ നാസര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യു അനിത തുടങ്ങിയവര്‍ സംസാരിച്ചു.
സംഘാടക സമിതി ട്രഷറര്‍ ഇ.ടി സരീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.വി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.
ഉദ്ഘാടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സെമിനാറില്‍ കെ.കെ. ഹനീഫ മോഡറേറ്ററായിരുന്നു. ദേശീയ വിദ്യാഭ്യാസ നയവും കേരളവും എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചത്. ബല്‍റാം, കെ.കെ ഹനീഫ, ഫായിസ് നടുവണ്ണൂര്‍, വി.കെ അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി നാസര്‍ സ്വാഗതവും ആര്‍. സീന നന്ദിയും പറഞ്ഞു.
Changaroth Grama Panchayat Fest inaugurated