കായണ്ണ: കായണ്ണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിക്കാന്‍ പോകുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലെ കോസ്‌മെറ്റോളജിസ്റ്റ്, സോളാര്‍ എല്‍ഇഡി ടെക്നിഷ്യന്‍ എന്നീ കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷ സമര്‍പ്പിക്കാം.

എസ്എസ്എല്‍സി പാസ്സായ വിദ്യാര്‍ത്ഥികള്‍, പ്ലസ് വണ്‍ പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍, പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍, പഠനം നിര്‍ത്തിയ കുട്ടികള്‍, ഭിന്ന ശേഷി കുട്ടികള്‍, എന്നിവര്‍ക്കൊക്കെ അപേക്ഷ സമര്‍പ്പിക്കാം.
യോഗ്യത പത്താം തരമാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഉണ്ടായിരിക്കുന്നതാണ്.കോഴ്‌സുകള്‍ തികച്ചും സൗജന്യമാണ്.
കായണ്ണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും അപേക്ഷ ഫോം സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ സമഗ്ര ശിക്ഷ കേരളയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും അപേക്ഷ ഫോം ലഭ്യമാണ്. കൂടുതല്‍ വവരങ്ങള്‍ക്ക് 9539668740 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Applications can be submitted to the Skill Development Center until May 24