വെങ്ങപ്പറ്റ : വെങ്ങപ്പറ്റ ജിഎച്ച്എസ് എസ്എസ്എല്‍സിക്ക് മികച്ച വിജയം കാഴ്ച്ചവെച്ചവര്‍ക്കും, വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയികളായവര്‍ക്കും അനുമോദനം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി. രാജശ്രീ അധ്യക്ഷത വഹിച്ചു. കെ.സി. രവീന്ദ്രന്‍, മനോജ് കോടേരി, ടി.പി. ഷംന, കെ.കെ. ശ്രീലേഷ്, എം. രജീഷ്, സബിത സുരേഷ്, കെ. അശോക് കുമാര്‍, പി.ഡി. ജയന്‍, അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ അബ്ദുള്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി. സന്തോഷ് നന്ദിയും പറഞ്ഞു.

GHS Vengapatta felicitates top achievers