പേരാമ്പ്ര: 'നാടിന്റെ നന്മയും ഒരുമയും സ്‌നേഹവും സൗഹൃദവും വരും തലമുറയ്ക്ക് കരുതി വെക്കാന്‍ വായന വളരണം. നാളെയുടെ നന്മക്കായി വളരുന്ന യുവത്വം വഴി തെറ്റാതിരിക്കാന്‍ പുസ്തകങ്ങള്‍ കൂട്ടാവണം' എന്ന ലക്ഷ്യത്തോടെ കല്ലോട് ഭാവന തിയേറ്റേഴ്സ് ഗ്രന്ഥശാല പ്രവര്‍ത്തനം ആരംഭിച്ചു.

പ്രശസ്ത എഴുത്തുകാരി വിദ്യാവചസ്പതിഡോ: കെ.പി. സുധീര ഉദ്ഘാടനം ചെയ്തു. പുതു തലമുറ മദ്യവും മയക്കുമരുന്നിനും അടിമപ്പെട്ട് സമൂഹത്തോടും കുടുംബത്തോടും ഉത്തരവാദിത്വമില്ലാതെ മാറുന്ന അവസ്ഥകള്‍ നിത്യവും കണ്ടും കെട്ടും വരുന്ന പുതിയ കാലത്ത് ഭാവന തിയേറ്റേഴ്‌സ് ആരംഭിച്ച വായനശാല പ്രതീക്ഷയുണര്‍ത്തുന്നു എന്ന് അവര്‍ പറഞ്ഞു.
ഭാവന തിയേറ്റേഴ്‌സിന് സമീപം നടന്ന പരിപാടിയില്‍ ബേബി സുനില്‍ അധ്യക്ഷത വഹിച്ചു. അധ്യാപകനായ ഡോ: പി. അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. പി.കെ. രാഘവന്‍, അഷ്റഫ് കല്ലോട്, ബക്കര്‍ കല്ലോട്, സൗദ റഷീദ്, അനില്‍കുമാര്‍, വി. മനോജ്, കെ.യു. നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
സെക്രട്ടറി ബബിലേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഭാവന തിയേറ്റേഴ്‌സ് അംഗം പി.കെ. ലിനീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാട്ടിനൊരു കൂട്ട് വാട്‌സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച കരോക്കെ ഗാനമേളയും നടന്നു.
Bhavana Theatres Library inaugurated Bhavana Theatres Library inaugurated