കണ്ണൂര്‍: കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബു (31) ആണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

വീട്ടിന് സമീപത്തുള്ള ആയുധ നിര്‍മാണത്തിനുള്ള ആലയില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ ആക്രമിച്ചത്.
നിധീഷിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഭാര്യ ശ്രുതിക്കും വെട്ടേറ്റിട്ടുണ്ട്. ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്‍സര്‍ ബൈക്കില്‍ എത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്. ആക്രമണ ശേഷം ഇരുവരും ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിലെത്തിയ അജ്ഞാതസംഘത്തിനായി പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ ശ്രുതിക്കു പരിചയമുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്.
ശ്രുതിയുടെ മൊഴിയെടുത്തെങ്കിലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. നിധീഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും.
A young man was hacked to death after breaking into his house in Kannur