മേപ്പയ്യൂര്‍: സംസ്ഥാന തല മികവഴക് പുരസ്‌കാരം നേടിയ മേപ്പയ്യൂര്‍ എല്‍.പി.സ്‌കൂള്‍ അധ്യാപിക വി.കെ. വിന്‍സിക്ക് അനുമോദനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പൊതു വിദ്യാഭ്യാസത്തിന്റെ ശക്തിപ്പെടല്‍ നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരമുറപ്പുവരുത്താനും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എസ്എല്‍സി, എന്‍എംഎംഎസ്, എല്‍എസ്എസ് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു. എ.പി. രമ്യ അധ്യക്ഷത വഹിച്ചു. എസ്എസ്എ മുന്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ടി.പി. കലാധരന്‍ മുഖ്യപ്രഭാഷണം നടത്തി.
മേലടി ബിപിസി എം.കെ. രാഹുല്‍, പ്രധാനാധ്യാപിക പി.കെ. ഗീത, മാനേജര്‍ സി.ടി. അബ്ദുള്‍ ഗഫൂര്‍, റാബിയ എടത്തിക്കണ്ടി, കെ. കുഞ്ഞിക്കണ്ണന്‍, സി.എം. ബാബു, മുജീബ് കോമത്ത്, നിഷാദ് പൊന്നംങ്കണ്ടി, കെ. സിറാജ്, വി.കെ. വിന്‍സി, പി.കെ. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍, കൊക്കോ കൊക്കരക്കോ നാടകം എന്നിവ അരങ്ങേറി.
Strengthening public education is essential for the progress of the country; Adv. P. Gavas