കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തിന്റെ പൈതോത്ത് ജിഎല്‍പി സ്‌കൂളില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

70 ലക്ഷം രൂപയുടെ പ്രവര്‍ത്തനമാണ് സ്‌കൂളില്‍ നടത്തുക. ആധുനിക സജ്ജീകരണങ്ങളോടെ ആയിരിക്കും കെട്ടിടം സജ്ജമാക്കുക. ഉദ്ഘാടന യോഗത്തില്‍ കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് അംഗം പി.ടി അഷറഫ്, ചെയര്‍പേഴ്‌സണ്‍ ആരോഗ്യം വിദ്യാഭ്യാസം ടി രാജശ്രീ, വാര്‍ഡ് അംഗങ്ങളായ ബിനോയ് ശ്രീവിലാസ് കെ.പി സജീഷ്, പിടിഎ പ്രസിഡണ്ട് സുധീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എം രാഘവന്‍, രാജന്‍ കെ പുതിയേടത്ത്, ശശി കിഴക്കന്‍ പേരാമ്പ്ര, ഇബ്രാഹിം കാപ്പുമ്മല്‍, കെ.എം ബാലചന്ദ്രന്‍, ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പൈതോത്ത് ജിഎല്‍പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ സതീശന്‍ നന്ദിയും പറഞ്ഞു.
Paithoth GLP School building construction work inaugurated