പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച 'നിനവോരം' പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ മുന്‍ എംഎല്‍എ കൂടിയായ എ.കെ പത്മനാഭനെയും സഹാധ്യാപകരെയും ആദരിച്ചു.

'സ്‌നേഹാദരം ' ചടങ്ങ് എ.കെ പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുന്‍കാല അധ്യാപകര്‍ക്ക് പുറമേ ദേശീയ- സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. അബ്ദുള്ള പാലേരി, സംസ്ഥാന ദേശീയ -വനിതാ വോളിബോള്‍ താരമായിരുന്ന എം സുജാത, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തലവനായി വിരമിച്ച ഡോ. സി ചന്ദ്രന്‍, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് എജുക്കേഷന്‍ അധ്യാപിക ഡോ. കെ.എം സോഫിയ, റിട്ട: എഇഒ കെ.എം നാണു, ചലച്ചിത്ര നടന്‍ ബാലന്‍ പാറക്കല്‍, ആര്‍ട്ടിസ്റ്റ് ശ്രീനി പാലേരി, ഹാസ്യ കലാകാരന്‍ രതീപ് പാലേരി എന്നിവരുള്‍പ്പെടെയുള്ള പൂര്‍വ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ കെ ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ആര്‍.ബി കവിത, മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, ആദ്യ സ്‌കൂള്‍ ലീഡര്‍ മയിലശ്ശേരി അമ്മത്, പാളയാട്ട് ബഷീര്‍, കെ.വി അശോകന്‍, ഇ ബിന്ദു, കെ.വി കുഞ്ഞിരാമന്‍, എം വിശ്വനാഥന്‍, വി രാമചന്ദ്രന്‍, കെ.വി രാഘവന്‍, എം.കെ കുഞ്ഞനന്തന്‍, എ സരോജിനി, കെ ഗംഗാധരന്‍, ഇ.വി രാമചന്ദ്രന്‍, സി.എം ശിവരാമന്‍, കെ.കെ ഭാസ്‌കരന്‍, വി സൈനബ, എ സരോജിനി, കെ.കെ കുഞ്ഞിക്കണാരന്‍, കിളയില്‍ രവി, കെ.പി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എം ഗംഗാധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനധ്യാപകന്‍ വി അനില്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ' കാലത്തിന്റെ കോലം ' എന്ന നാടകവും മറ്റു കലാപരിപാടികളും അരങ്ങേറി.
A.K. Padmanabhan and fellow teachers honored at alumni meet at paleri