പേരാമ്പ്ര: ജനകീയ കൂട്ടായ്മയിലൂടെ പി. ജനാര്‍ദ്ദനന്‍ നഗറില്‍ ഒരുക്കിയ അഞ്ചാമത് ഗ്രാമോത്സവം നാടിന്റെ ഉത്സവ ലഹരിയായി മാറി. എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിച്ചു.

സിനിമാ ഗാനരചയിതാവ് പി.കെ. ഗോപി മുഖ്യ അതിത്ഥിയായി. രണ്ട് ദിവസങ്ങളിലായി നടന്ന ഗ്രാമോല്‍സവത്തില്‍ വന്‍ ജനാവലി ഒത്തുകൂടി. വാര്‍ഡ് അംഗം ടി രാജശീ, കെ.പി സജീഷ്, സി.കെ രൂപേഷ്, മോഹന്‍ദാസ് ഓണിയില്‍, ഇ.കെ. ജയദേവന്‍, ശശി കിഴക്കന്‍ പേരാമ്പ്ര, രാമദാസ് കുനിയില്‍, ടി. മനോജ് കോടേരി, സി.കെ. പ്രമോദ് അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ പി. സന്തോഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ എ.കെ. മോഹനന്‍ നന്ദിയും പറഞ്ഞു.
അനുബന്ധമായി നടന്ന വിവിധ പരിപാടികളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു, വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍, പ്രഭാഷകന്‍ ഡോ. പി. സുരേഷ്, കെ.സി കരുണാകരന്‍, കരീം മേച്ചേരി, എ.കെ ബാലന്‍, കലാസാംസ്‌കാരിക, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രഗത്ഭര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രാദേശിക കലാവിരുന്ന്, മെഡിക്കല്‍ ക്യാമ്പ്, അങ്കണവാടി കലോല്‍സവം, അനുസ്മരണം, മെഗാതിരുവാതിര, ചിത്രരചന, ഘോഷയാത്ര, ഗാനമേള എന്നിവയും നടന്നു.
Village festival organized through popular association at perambra