
ചങ്ങരോത്ത് : പ്രതികൂലമായ കാലാവസ്ഥ കാരണം ചങ്ങരോത്ത് ഫെസ്റ്റ് ദൃശ്യം 2025 ന്റെ ഭാഗമായി ബാക്കിയുള്ള മെയ് 20, 21 തിയ്യതികളില്‍ നടത്താനിരുന്ന എല്ലാപരിപാടികളും ഒഴിവാക്കുന്നതിന് സംഘാടക സമിതി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണന്‍, കെ. വി കുഞ്ഞിക്കണ്ണന്‍, പാളയാട്ട് ബഷീര്‍, ഇ.ടി സരീഷ്, എം. അരവിന്ദാക്ഷന്‍, പി.എസ്. പ്രവീണ്‍, സി.വി. രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ഈ വിവരം എല്ലാവരേയും അറിയിക്കുന്നതിന് തിരുമാനിച്ചു എന്ന് ചെയര്‍മാന്‍ ഉണ്ണി വേങ്ങേരി, ജനറല്‍.കണ്‍വീനര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, ചങ്ങരോത്ത് ഫെസ്റ്റ് സംഘാടക സമിതി ട്രഷറര്‍ ഇ.ടി. സരീഷ് എന്നിവര്‍ അറിയിച്ചു.
Adverse weather conditions; Changaroth Fest Drishyam 2025 events cancelled