പേരാമ്പ്ര: ഇന്ന് കാലത്ത് മുതല്‍ ഏറെനേരം പെയ്ത മഴയില്‍ പേരാമ്പ്രയുടെ പലഭാഗങ്ങളിലും റോഡരികിലുള്ള മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയോടെ പേരാമ്പ്ര ബൈപ്പാസ് ആലോകൂട്ടം റോഡില്‍ റോഡരികിലുള്ള പ്ലാവ് മുറിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു.
പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം പ്രദീപിന്റെ നേതൃത്വത്തില്‍ എത്തിയ ഒരുയൂണിറ്റ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ ടി ബബീഷ്, ആര്‍ ജിനേഷ്, എം മനോജ്, ആരാധ് കുമാര്‍, ഹോം ഗാര്‍ഡ് കെ.പി ബാലകൃഷ്ണന്‍, രാജീവന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
Heavy rain; fallen trees disrupt traffic at perambra