---
title: "കനത്ത മഴയില്‍ മരം കടപുഴകി വീണു"
english_title: "Tree trunks fell due to heavy rain at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/291321/tree-trunks-fell-due-to-heavy-rain-at-kadiyangad"
published_at: "2025-05-21T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682d5afc8e653_maram.jpg"
keywords: []
---

# കനത്ത മഴയില്‍ മരം കടപുഴകി വീണു

> **Lead Summary:** **പന്തിരിക്കര :** കനത്ത മഴയില്‍ കടിയങ്ങാട് - പെരുവണ്ണാമൂഴി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

## Article Content

**പന്തിരിക്കര :** കനത്ത മഴയില്‍ കടിയങ്ങാട് - പെരുവണ്ണാമൂഴി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

ലാസ്റ്റ് പന്തിരിക്കര പൊതുവിതരണ കേന്ദ്രത്തിന് സമീപമാണ് റോഡരികിലെ പടുകൂറ്റന്‍ ഉപ്പിലമരം കടപുഴകി വീണത്. ഇതോടെ ഈ ഭാഗത്ത് ഗതാഗതം സ്തംഭിക്കുകയും വൈദ്യുതി വിതരണം മുടങ്ങുകയും ചെയ്തു.

പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ പെയ്യുകയാണ്. നാട്ടുകാര്‍ ചേര്‍ന്ന് മരത്തിന്റെ ശിഖിരങ്ങള്‍ വെട്ടിമാറ്റിയതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/291321/tree-trunks-fell-due-to-heavy-rain-at-kadiyangad)