കാരയാട് : എക്കാട്ടൂര്‍ പ്രദേശത്ത് വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൈനോറിറ്റി എജ്യുകേഷന്‍ ഗൈഡന്‍സ് അസോഷിയേഷന്‍ 'മെഗ'ഏക്കാട്ടൂര്‍ എസ്എസ്എല്‍സി, പ്ലസ് ടു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉന്നത വിദ്യഭ്യാസത്തെക്കുറിച്ച് ഗൈഡന്‍സ് ക്ലാസും മെഗ ' എജ്യുവിഷന്‍ ക്ലാസ്സില്‍ പങ്കെടുത്ത് എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു.
പരിപാടി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ടി.കെ.എ. നസീര്‍ മാവൂര്‍ ക്ലാസ്സ് നയിച്ചു.
സീനത്ത് വടക്കയില്‍, സുഹ്‌റ രയരോത്ത്, ഫാത്തിമ ജെഫ്രി, വി.കെ. ജെസീല, വി.പി. ഫസീല തുടങ്ങിയവര്‍ സംസാരിച്ചു. കെ ഹാരിസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ റാഷീദ് കോളോത്ത് നന്ദിയും പറഞ്ഞു.
'Mega' Ekkatoor conducted career guidance class