പേരാമ്പ്ര : മുന്‍ പ്രധാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും രാജീവ് അനുസ്മരണവും സംഘടിപ്പിച്ചു.

അനുസ്മരണം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രകാശന്‍ കന്നാട്ടി, എസ്. സുനന്ദ്, വിനോദന്‍ കല്ലൂര്‍, പി.കെ. കൃഷ്ണദാസ്, ഒ.കെ. കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുഷ്പാര്‍ച്ചനക്ക് സന്തോഷ് കോശി, കെ.എം. ശങ്കരന്‍, കെ.ടി. രവീന്ദ്രന്‍, സി.കെ. രജീഷ്, കെ.ടി. ബാലന്‍, വിജയന്‍ കല്ലൂര്‍, എം.കെ മനോജ് കുമാര്‍, ശ്രീനി കരുവാങ്കണ്ടി, കെ.എം. ശ്രീനാഥ്, അരുണ്‍ കിഴക്കയില്‍, ബി.എം. അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Rajiv Gandhi observed raktha sakshi dinam