---
title: "കരിങ്കൊടി പ്രകടനം നടത്തി ചങ്ങരോത്ത് യുഡിഎഫ് കമ്മിറ്റി "
english_title: "UDF committee holds black flag demonstration in Changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/291330/udf-committee-holds-black-flag-demonstration-in-changaroth"
published_at: "2025-05-21T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682d631f9fca6_udf.jpg"
keywords: []
---

# കരിങ്കൊടി പ്രകടനം നടത്തി ചങ്ങരോത്ത് യുഡിഎഫ് കമ്മിറ്റി 

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് യുഡിഎഫ് കമ്മിറ്റി കടിയങ്ങാട് കരിങ്കൊടി പ്രകടനം നടത്തി. അഴിമതിയും ധൂര്‍ത്തും ദുര്‍വ്യയവും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാറിന്റെ 4-ാം വാര്‍ഷികം കരിദിനമായി ആചരിച്ചാണ് ചങ്ങരോത്ത് യുഡിഎഫ് കമ്മിറ്റി പ്രകടനം നടത്തിയത്.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് യുഡിഎഫ് കമ്മിറ്റി കടിയങ്ങാട് കരിങ്കൊടി പ്രകടനം നടത്തി. അഴിമതിയും ധൂര്‍ത്തും ദുര്‍വ്യയവും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാറിന്റെ 4-ാം വാര്‍ഷികം കരിദിനമായി ആചരിച്ചാണ് ചങ്ങരോത്ത് യുഡിഎഫ് കമ്മിറ്റി പ്രകടനം നടത്തിയത്.

യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ആനേരി നസീര്‍ അധ്യക്ഷത വഹിച്ചു.

ഇ.വി രാമചന്ദ്രന്‍, വി.പി. ഇബ്രാഹിം, കല്ലൂര്‍ മുഹമ്മദ് അലി, ടി.പി. ചന്ദ്രന്‍, പാളയാട്ട് ബഷീര്‍, എന്‍.പി. വിജയന്‍, വിജയന്‍ ചാത്തോത്ത്, അസീസ് നരിക്കലക്കണ്ടി, എസ്. സുനന്ദ്, മൂസ കോത്തമ്പ്ര, കെ.ടി അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. യുഡിഎഫ് കണ്‍വീനര്‍ പുതുക്കോട്ട് രവീന്ദ്രന്‍ സ്വാഗതവും ഇ.എന്‍ സുമിത്ത് നന്ദിയും പറഞ്ഞു.

കൊരിങ്കൊടി പ്രകടനത്തിന് സി.കെ രാഘവന്‍, കെ.എം ഇസ്മയില്‍, എന്‍ ജയശീലന്‍, കെ. മുബഷിറ, പി.കെ ലിജു, അഷറഫ് ഇല്ലത്ത്, ശ്രീനി കരുവാങ്കണ്ടി, കെ.വി. രാഘവന്‍, സലാം കല്ലൂര്‍, പി.കെ. കൃഷ്ണദാസ്, എം.കെ മനോജ്, എന്‍.കെ ഇബ്രായി, സി.കെ. രജീഷ്, കെ.എം അഭിജിത്ത്, ടി.കെ. റസാഖ്, ഹമീദ് ആയിലാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/291330/udf-committee-holds-black-flag-demonstration-in-changaroth)