പേരാമ്പ്ര: 33 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പില്‍ നിന്നും വിരമിക്കുന്ന സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസറും സിഡിസി പേരാമ്പ്രയുടെ മുന്‍ സെന്റര്‍ മാനേജറും കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുമായിരുന്ന പി രാജീവന് പേരാമ്പ്ര പൗരാവലിയുടെ നേതൃത്വത്തില്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.
പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തുള്ള മരക്കാടി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പേരാമ്പ്ര സിവില്‍ സ്റ്റേഷന് സമീപം അവസാനിച്ചു. സിഡിസിയില്‍ വെച്ച് നടന്ന യാത്രയയപ്പ് പരിപാടിയില്‍ പൗരപ്രമുഖരും മറ്റ് ഉദ്യോഗസ്ഥരും, സിഡിസി പേരാമ്പ്രയിലെ ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശത്തുമുള്ള മികവിന്റെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടുന്നതിനും മെച്ചപ്പെട്ട തൊഴില്‍ നേടിയെടുക്കുന്നതിനും വഴിയൊരുക്കുന്നതിനുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന ഇദ്ദേഹത്തിന്റെ ആശയമാണ് പിന്നീട് രാജ്യത്തെ തന്നെ ആദ്യ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ പേരാമ്പ്രയില്‍ സ്ഥാപിക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അനവധി ഉദ്യോഗാര്‍ത്ഥികളുടെ ഉന്നത പഠനമെന്നും മെച്ചപ്പെട്ട ജോലിയെന്നുമുള്ള സ്വപ്നങ്ങള്‍ക്ക് ചിറകേകി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘത്തിന്റെ ഉപഹാരം സ്വാഗതസംഘം ചെയര്‍മാനും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ വി.കെ. പ്രമോദും സിഡിസി പേരാമ്പ്രയുടെ ഉപഹാരം സെന്റര്‍ മാനേജര്‍ സി.കെ. സജീഷ് എന്നിവരും സമര്‍പ്പിച്ചു. ചടങ്ങില്‍ മുന്‍ എംഎല്‍എ എ.കെ. പദ്മനാഭന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ണ്ട് വി.കെ. പ്രമോദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, സി.എം സജു (പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്), എന്‍. നിതേഷ് (കെജിഒഎ), ഇ.എം. രാഗേഷ് (എന്‍ജിഒഎ അസോസിയേഷന്‍), പി.കെ. പ്രഭിലാഷ് (എന്‍ജിഒഎ അസോസിയേഷന്‍), കെ.കെ ബിജു (കെജിഒയു) തുടങ്ങിയവര്‍ അദ്ദേഹത്തിന് ആശംസയര്‍പ്പിച്ച് സംസാരിച്ചു.
പി. രാജീവന്‍ മറുപടി പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്) സൗമത് പേരാമ്പ്രയും പേരാമ്പ്ര സിഡിസി സെന്റര്‍ മായ സ്‌മെന്റ് ഓഫീസറുമായ സാഷ നന്ദിയും പറഞ്ഞു.
Perambra pays tribute to retiring State Vocational Guidance Officer P. Rajeev