മേപ്പയ്യൂര്‍: പിണറായി സര്‍ക്കാറിന്റെ ദൂര്‍ത്തിനും ദുര്‍ഭരണത്തിനും എതിരെ സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ യുഡിഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ സംഗമവും കരിങ്കൊടി പ്രകടനവും നടത്തി. പ്രതിഷേധ സംഗമം ഡിസിസി സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ കമ്മന അബ്ദുറഹ്‌മാന്‍, കെ.പി. രാമചന്ദ്രന്‍, എം.എം. അഷ്‌റഫ്, പി.കെ. അനീഷ്, കെ.എം.എ അസീസ്, ആന്തേരി ഗോപാലകൃഷ്ണന്‍, മുജീബ് കോമത്ത്, സി.പി. നാരായണന്‍, ഇല്ലത്ത് അബ്ദുറഹ്‌മാന്‍, ശ്രീനിലയം വിജയന്‍, കീഴ്‌പോട്ട് അമ്മത്, റാബിയ എടത്തിക്കണ്ടി, സി.എം. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

കരിങ്കൊടി പ്രകടനത്തിന് സുധാകരന്‍ പുതുക്കുളങ്ങര, കീഴ്‌പോട്ട് പി മൊയ്തി, പെരുമ്പട്ടാട്ട് അശോകന്‍, ആര്‍.കെ. ഗോപാലന്‍, ഹുസൈന്‍ കമ്മന, കെ.കെ അനുരാഗ്, വി.പി. ജാഫര്‍, റിഞ്ചു രാജ്, അജ്‌നാസ് കാരയില്‍, കെ.എം. ശ്യാമള, ഷര്‍മിന കോമത്ത്, സഞ്ജയ് കൊഴുക്കല്ലൂര്‍, വള്ളില്‍ രവി, വി.വി. നസ്‌റുദ്ദീന്‍, അഷിദ നടുക്കാട്ടില്‍, എം.വി ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
UDF held a black flag protest in Meppayyur