പേരാമ്പ്ര: പേരാമ്പ്ര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ രോഗീ പരിചരണത്തിനിടെ നിപ്പാ വൈറസ് രോഗം പിടിപെട്ട് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഏഴാം ചരമ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് ആശുപത്രി ജീവനക്കാര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ലിനി സിസ്റ്ററുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. സീനിയര്‍ നേഴ്‌സിങ് ഓഫീസര്‍ പി.കെ രതി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ: എമിന്‍, ജിനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍മാരായ സിന്ധു തോമസ്, ജിതു, സരിഗ എന്നിവരും മറ്റു ജീവനക്കാരും പരിപാടിയില്‍ പങ്കാളികളായി.
Sister Lini memorial service organized at perambra