---
title: "പ്ലസ് ടു ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു"
english_title: "Plus Two Higher Secondary and Vocational Higher Secondary results announced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/291588/plus-two-higher-secondary-and-vocational-higher-secondary-results-announced"
published_at: "2025-05-22T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682efbad488b0_plus.jpg"
keywords: []
---

# പ്ലസ് ടു ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി 77.81 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി 77.81 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. സയന്‍സ് ഗ്രൂപ്പില്‍ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസില്‍ 69.16, കൊമേഴ്‌സില്‍ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു.

എയ്ഡഡ് സ്‌കൂളുകളില്‍ 82.16, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതല്‍ (83.09). വിജയശതമാനം കുറവ് കാസര്‍കോട് ജില്ലയിലാണ് (71.09). ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും.

4,44,707 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,178 പേരും പരീക്ഷ എഴുതി.

www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, [www.results.kite.kerala.gov.in](http://www.results.kite.kerala.gov.in) എന്നിവയില്‍ നിന്ന് ഫലമറിയാം. കൂടാതെ PRD Live, SAPHALAM 2025, iExaMS - Kerala എന്നീ മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂണ്‍ 21 മുതല്‍ സേ പരീക്ഷ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/291588/plus-two-higher-secondary-and-vocational-higher-secondary-results-announced)