പെരുവണ്ണാമൂഴി : വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപമുള്ള വേളാങ്കണ്ണി മാതാവിന്റെ ഗ്രോട്ടോ തകര്‍ത്ത സംഭവത്തിലെ പ്രതികളെ എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം അസീസ് പന്തിരി അധികൃതരോട് ആവശ്യപ്പെട്ടു.
പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയുടെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപമുള്ള ഗ്രോട്ടോ ആണ് കല്ല് കൊണ്ട് എറിഞ്ഞു ദിവസങ്ങള്‍ക്ക് മുന്നെ തകര്‍ത്തത്.

മത സൗഹാര്‍ദ്ദത്തിന് പേരുകേട്ട പെരുവണ്ണാമുഴി പ്രദേശത്ത് മനപ്പൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള സാമൂഹ്യദ്രോഹികളുടെ നിഗൂഢ നീക്കം തിരിച്ചറിയണമെന്നും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താത്ത പൊലിസ് നടപടിക്കെതിരെ എസ്ഡിപിഐ സമര രംഗത്തിറങ്ങുമെന്നും പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു.
Find and arrest those who destroyed the grotto of Velankanni Mata; Aziz Pantiri