പേരാമ്പ്ര: എരവട്ടൂര്‍ മലേരി മീത്തല്‍ കുഞ്ഞഹമ്മദ് എന്നയാളുടെ വീടിനോട് ചേര്‍ന്ന അടുക്കളക്ക് തീ പിടിച്ചു. രാത്രി 8 മണിയോടെയായിരുന്നു സംഭവം.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡി.എം വിനോദിന്റെയും നേതൃത്വത്തില്‍ രണ്ട് ഫയര്‍ യൂണിറ്റ് ഉടന്‍ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ അഗ്‌നിബാധ കൂടുതല്‍ വ്യാപിക്കാതെ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

നിലയത്തിലെ ഉദ്യോഗസ്ഥരായ ജി.ബി സനല്‍ രാജ്, കെ.പി വിപിന്‍, എം.കെ. ജിഷാദ്, എം മനോജ്, എസ്.എസ് ഹൃതിന്‍, ഹോം ഗാര്‍ഡ് മാരായ കെ.പി ബാലകൃഷ്ണന്‍, രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
House catches fire in Eravattur