കടിയങ്ങാട് : സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കടിയങ്ങാട് റൈയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലേരി ഹിദായത്തുല്‍ മുസ്തര്‍ഷിദീന്‍ മദ്രസയില്‍ വെച്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് വേണ്ടി പാഠപുസ്തക പരിഷ്‌കരണ ശില്പശാല സംഘടിപ്പിച്ചു.
എസ്‌കെഎംഎംഎ റൈയ്ഞ്ച് പ്രസിഡന്റ് സയ്യിദ് സിദ്ദിഖ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്‌കെഎംഎംഎ റൈയ്ഞ്ച് സെക്രട്ടറി പി.കെ. അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞു ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍.സി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

skimvb മുഫത്തിശ് അയ്യൂബ് മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. വി. അമ്മദ്, എസ്‌കെജെഎം റൈയ്ഞ്ച് പ്രസിഡന്റ് ശരീഫ് ഫൈസി, എസ്‌കെജെഎം റൈയ്ഞ്ച് സെക്രട്ടറി ഷാഫി ദാരിമി, ഹമീദ് കല്ലൂര്‍ കൂത്താളി, ഉമര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. ശാക്കിര്‍ യമാനി തിക്കോടി ശില്പശാലക്ക് നേതൃത്വം നല്‍കി.
Textbook Revision Management Workshop