പേരാമ്പ്ര: വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് പഠന മാര്‍ഗ്ഗമേതെന്ന് കണ്ടെത്തുന്നതിനും പുത്തന്‍ അറിവുകളും അവസരങ്ങളും വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്റ്റ്‌പൊലീസ് കോ- ഓപ്പ് (കഡിറ്റ് സൊസൈറ്റി ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ശില്പശാലയും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.
പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പരിപാടി പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷ് ഉദ്ഘാടനം ചെയ്തു. മാറിവരുന്ന വിദ്യാഭ്യാസ സമ്പ്രദായം വിദ്യാര്‍ത്ഥികളില്‍ വല്ലാത്ത മാറ്റം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘം പ്രസിഡണ്ട് വി.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് പ്രമുഖ വിദ്യാഭ്യാസ വിജക്ഷണന്‍ ഡോ.ടി.പി സേതുമാധവന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പൊലീസ് സൊസൈറ്റിയുടെ മുന്‍ ഭരണസമിതി അംഗവും കേരള പൊലീസ് അസോസിയേഷന്റെ മുന്‍ ജില്ലാ പ്രസിഡണ്ടുമായിരുന്ന എം.കെ പുരുഷോത്തമനുള്ള യാത്രയയപ്പും, ഉപഹാര സമര്‍പ്പണവും നല്‍കി.
എ.എസ് മണിലാല്‍, ഭരണ സമിതി അംഗം വിജയകുമാര്‍, സംഘം മുന്‍ പ്രസിഡണ്ട് വി.കെ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘം വൈപ്രസിഡണ്ട് പി.രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന്
ഡയറക്റ്റ് ബോര്‍ഡ് അംഗം ഷമീര്‍ നന്ദിയും പറഞ്ഞു.
Educational workshop and farewell meeting