കൊച്ചി: ലുലുമാളില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് ആപ്പിളിന്റെ ഇന്ത്യയിലെ പ്രീമിയം റീസെല്ലേഴ്സായ ഇമാജിന്‍. കമ്പനിയുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ ടീസറിലാണ് സൂചനയുള്ളത്. കഴിഞ്ഞ ദിവസമിറങ്ങിയ ടീസറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. കൊച്ചിയില്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രോഗ്രാം നടക്കുന്നുവെന്ന സൂചന ടീസര്‍ നല്‍കുന്നുണ്ട്.
അതിനാല്‍ തന്നെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ ഒരുങ്ങുകയാണോ അതോ പുതിയ പ്രോഡക്ട് ലോഞ്ചിങ്ങാണോ എന്നതിലും വ്യക്തതയില്ല. എന്നാല്‍ കമ്പനി ഇതിനൊന്നും ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. ഈ മാസം 30 ന് കൊച്ചി ലുലു മാളില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് വീഡിയോയില്‍ പറയുന്നു.

സിനിമാ ടീസറിന് സമാനമായ രീതിയില്‍ പുറത്തിറക്കിയ വീഡിയോയില്‍ 'കേരളാസ് ബിഗെസ്റ്റ് ബ്ലോക്ബസ്റ്റര്‍ എ.പി.പി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്താണ് എ.പി.പി എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 'ന്യൂ സാഗാ ബിഗിന്‍സ്' എന്ന ടാഗ് ലൈനോടെ വന്ന വീഡിയോയില്‍ കേരളത്തിന്റെ തനിമയും സംസ്‌കാരവും എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കൊച്ചിയുടെ പശ്ചാത്തലത്തില്‍ മുഖം വ്യക്തമല്ലാത്ത രീതിയില്‍ ഒരാള്‍ നില്‍ക്കുന്ന ചിത്രമാണ് വീഡിയോയുടെ അവസാനം കാണിക്കുന്നത്. ഒരു ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ ലിങ്ക് - https://www.instagram.com/p/DJ4Rna6Svc5/
Imagine hides a surprise in Lulu Mall; Teaser becomes a social media topic of discussion