മുയിപ്പോത്ത് : വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ കാവലാകാം കൈകോര്‍ക്കാം എന്ന ആശയവുമായി വനിതാ ലീഗ് മുയിപോത്ത് ശാഖയും പടിഞ്ഞാറക്കര ശാഖയും സംയുക്തമായി ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ചു.
ഇന്ന് നമ്മുടെ ലോകം ലഹരിമാഫിയ സംഘങ്ങളുടെ പിടിയിലകപ്പെട്ടിരിക്കുന്നു. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള ലഹരി സംഘത്തിന്റെ കൈകളില്‍ പെടാതെ അവര്‍ക്ക് ഒപ്പം നില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ സദസ്സ് സംഘടിപ്പിച്ചത്.

പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.പി.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇ.കെ സുബൈദ യോഗത്തിന് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സ്റ്റേഷനിലെ എഎസ്‌ഐ അബ്ദുറകീബ് ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
സി.പി കുഞ്ഞമ്മദ്, എന്‍.എം കുഞ്ഞബ്ദുള്ള, സി.ടി അസീസ്, പി മുംതാസ്, പാച്ചിലെടുത്ത് കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ആബിദ നടമല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സമിയുന്നിസ മജീദ് നന്ദിയും പറഞ്ഞു.
Women's League against drug abuse at muyippoth