പേരാമ്പ്ര: വ്യാപാരി വ്യവസായി സമിതി കൈതക്കല്‍ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്എസ്എല്‍സി, എല്‍എസ്എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കള്‍ക്കാണ് അനുമോദനം നല്‍കിയത്.
ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. എം.എം ബാബു സ്വാഗതവും സദാനന്ദന്‍ നന്ദിയും പറഞ്ഞു.

Traders and Industry Committee congratulates top achievers at perambra