ചെറുവണ്ണൂര്‍ : പിലാറത്ത് താഴെ എന്‍എന്‍ ഗ്രന്ഥാലയം ആന്റ് വായനശാലയിലെ വനിത വേദിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു. എസ്എസ്എല്‍സി ഫുള്‍ എ പ്ലസ്, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എസ്പിസി കോഴിക്കോട് റൂറല്‍ നോഡല്‍ ഓഫീസര്‍ സുനില്‍ തുഷാര ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു.
വനിത വേദി ചെയര്‍ പേഴ്‌സണ്‍ എ.സി. ഷൈജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.പി ബിജു, എന്‍.കെ പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ വി ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.സി നിഷ നന്ദിയും പറഞ്ഞു.
Anti-drug awareness and appreciation event at perambra