
പേരാമ്പ്ര: ചക്കിട്ടപാറ, കൂരാച്ചുണ്ട് മലയോര മേഖലകളുടെ ആശ്രയമായ ചക്കിട്ടപാറ-പിറവം കെഎസ്ആര്‍ടിസി ബസിന്റെ യാത്ര സര്‍വീസ് ഇടക്കിടെ മുടങ്ങുന്നത് സ്ഥിരം യാത്രക്കാരായ ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.
ബസ്സിന്റെ കോഴിക്കോട്-കൂരാച്ചുണ്ട്- ചക്കിട്ടപാറ രാത്രി സര്‍വീസും, രാവിലെയുള്ള ചക്കിട്ടപാറ -കോഴിക്കോട് സര്‍വീസുമാണ് ഇടക്കിടെ മുടങ്ങുന്നത്. സ്ഥിരം യാത്രക്കാരായ ജോലിക്കാര്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഈ സര്‍വീസ് സ്വകാര്യ മേഖലയിലുള്ള മറ്റു വാഹനങ്ങളെ സഹായിക്കാനായി മുഴുവനായും നിര്‍ത്താനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്
ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, അതിന്റെ തുടക്കമെന്നോളം ഒരു മാസ്സ് പെറ്റിഷന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കുന്നതായിരിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി അറിയിച്ചു.
Regular bus service disrupted, passengers in distress