പേരാമ്പ്ര: കേരള അഗ്‌നിരക്ഷാസേനയില്‍ നിന്നും 29 വര്‍ഷത്തെ സേവനത്തിനുശേഷം ഈ മാസം വിരമിക്കുന്ന പേരാമ്പ്ര നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സാമൂചിതമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു.
കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ ടി.രജീഷ് യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. കെ.ഷജില്‍ കുമാര്‍, കെ.കെ ഗിരീഷ് കുമാര്‍, ഹോം ഗാര്‍ഡ് അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് വെള്ളിയൂര്‍ എന്നിവര്‍ വിവിധ സംഘടനകള്‍ക്ക് വേണ്ടി മൊമെന്റോ നല്‍കി ആശംസകള്‍ അര്‍പ്പിച്ചു

. സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരായ പി.സി ജെയിംസ്, പി. വിനോദ് കുമാര്‍, പി.സി പ്രേമന്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രദീപ് മാമ്പള്ളി, ആപ്തമിത്ര വളണ്ടിയര്‍ സതീഷ് കുമാര്‍, മറ്റ് നിലയങ്ങളിലെ സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി. ജാഫര്‍ സാദിഖ്, എം.എ ഗഫൂര്‍, സുജിത്ത്, പി.കെ ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ സി. പി ഗിരീശന്‍ മറുപടി പ്രസംഗം നടത്തി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി എം. മനോജ് നന്ദിയും പറഞ്ഞു.
Farewell party given to those retiring from service