പാലേരി: സാഹോദര്യ കേരള പദയാത്രയ്ക്ക് പേരാമ്പ്ര മണ്ഡലത്തില്‍ നല്‍കിയ സ്വീകരണം നല്‍കി. കേന്ദ്ര-സംസ്ഥാന പദ്ധതികളും ഫണ്ടുകളും ആളുകളിലേക്ക് എത്തുന്നത് റവന്യൂ സംവിധാനങ്ങള്‍ വഴിയാണെന്നും റവന്യുജില്ല, താലൂക്ക്, വില്ലേജ് പോലുള്ള സംവിധാനങ്ങള്‍ക്കനുസരിച്ചാണ് ഇത്തരം പദ്ധതികളും ഫണ്ടുകളും വിഭജിക്കപ്പെടുന്നും മലബാര്‍ മേഖലയില്‍ പൊതുവെ ഇത്തരം സംവിധാനങ്ങള്‍ കുറവാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍സ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര അടക്കമുള്ള സ്ഥലങ്ങള്‍ നിലവില്‍ കൊയിലാണ്ടി താലൂക്കിലാണ് വരുന്നത്. ഇത് വലിയ ഭൂപ്രദേശവും ജനസാന്ദ്രതയുമുള്ള താലൂക്കാണ്. ഇത്രയും ആളുകള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും എത്തിക്കാന്‍ ഈ മേഖലയില്‍ ഇനിയും താലൂക്ക് അനുവദിക്കേണ്ടതുണ്ട്. അതിനാല്‍ പേരാമ്പ്ര താലൂക്ക് അനുവദിക്കണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു. നിപ പോലുള്ള അടിയന്തര പ്രശ്നങ്ങളുണ്ടായാല്‍ മതിയായ സുരക്ഷയോടെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ പേരാമ്പ്രയിലുള്ള താലൂക്ക് ആശുപത്രിയിലും മറ്റും ഇല്ല.
ആരോഗ്യ മേഖലയില്‍ അനിവാര്യമായും ഉണ്ടാകേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികാരികള്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. കടിയങ്ങാട് നിന്ന് മണ്ഡലം നേതാക്കള്‍ പ്രസിഡന്റിനെ സ്വീകരിച്ചു. വാദ്യഘോഷങ്ങളുടെയും കലാവിഷ്‌കാരങ്ങളുടേയും നൂറുക്കണക്കിന് ആളുകള്‍ അണിനിരന്ന ഉജ്ജ്വല പ്രകടനത്തോടെയാണ് കേരള പദയാത്ര സമ്മേളന നഗരിയിലേക്ക് നീങ്ങിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രേമ പിഷാരടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നാസര്‍ കീഴുപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. പുതുതായി പാര്‍ട്ടിയിലേക്ക് കടന്ന് വന്നവര്‍ക്ക് പ്രസിഡന്റ ഹരാര്‍പണം നടത്തി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച കലന്തന്‍ ബഷീര്‍, മണിദാസ് പയ്യോളി, നവാസ് പാലേരി, സി.കെ മാധവന്‍, സി.എം നാഫിസ് എന്നിവരെ വേദിയില്‍ ആദരിച്ചു.
സുരേന്ദ്രന്‍ കരിപ്പുഴ, സജീദ് ഖാലിദ്, ഡോ. അന്‍സാര്‍, സെഡ്.എ സല്‍മാന്‍, എം.കെ ഫാതിമ, വി.പി അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് എം.ടി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അമീന്‍ മുയിപ്പോത്ത് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വി.എം നൗഫല്‍ നന്ദിയും പറഞ്ഞു.
Perambra taluk should be formed; Razak Paleri