പേരാമ്പ്ര: സര്‍വിസില്‍നിന്നും വിരമിക്കുന്ന നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും പ്രസിഡണ്ട് നിര്‍വ്വഹിച്ചു.
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരായ എം.ബിന്ദു, ടി.മുഹമ്മദ്, നസീറ, വെള്ളിയൂര്‍ എയുപി സ്‌കൂളിലെ കെ.മധു കൃഷ്ണന്‍, വാല്യക്കോട് എയുപി സ്‌കൂളിലെ കെ.സുഹറ, ചേനോളി എഎംഎല്‍പി സ്‌കൂളിലെ സുധ വൃന്ദാവന്‍ എന്നിവരാണ് വിരമിക്കുന്നത്

ക്ഷേമ കാര്യസ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു അമ്പാളി, വാര്‍ഡ് അംഗം വി.ടി ഷിനി , ബിനീഷ് ബാബു ,വി .എം അഷ്റഫ്, സതീഷ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ ബാബുരാജ് നന്ദിയും പറഞ്ഞു
ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു അംബാളി, വാര്‍ഡ് അംഗം വി.ടി ഷിനി , ബിനീഷ് ബാബു ,വി .എം അഷ്റഫ്, സതീഷ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ ബാബു രാജ് നന്ദിയും പറഞ്ഞു
Gift for teachers retiring from service