ചെറുവണ്ണൂര്‍: എരോതറമ്മല്‍ കുഞ്ഞമ്മദിന്റെ കടയുടെ ചുമരില്‍ വയലാര്‍ രാമവര്‍മ്മയുടെ ചിത്രം അനാച്ഛാദനം ചെയതു.
അക്ഷര മലയാളത്തിന്റെ കുലപതി വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനങ്ങളുടെ ആരാധകനായ ചെറുവണ്ണൂരിലെ എരോത്തറമ്മല്‍ കുഞ്ഞമ്മദിന്റെ ചെറുവണ്ണൂര്‍ ടൗണിലുള്ള കടയുടെ ചുവരിലാണ് ചിത്രം അനാച്ഛാദനം ചെയ്തത്.

ചിത്രകാരി നൈതിക സര്‍ഗ്ഗയാണ് ചിത്രം വരച്ചത്. എട്ടാം വാര്‍ഡ് അംഗം എ.കെ ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തി. കവി വേണു ഗോപാല്‍, ടി. മനോജ്, ടി. എം ഹരിദാസന്‍, വി. ദാമോദരന്‍, ആര്‍ട്ടിസ്റ്റുകാരായ വിനോദന്‍, ഇ.ടി കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു
In the memory of the pictures Vayalar