കാരയാട്: അരിക്കുളം പഞ്ചായത്ത് സുന്നീ മഹല്ല് ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. നിസാര്‍ റഹ്‌മാനി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. എസ്എംഎഫ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അധ്യക്ഷത വഹിച്ചു. റഷീദ് പിലാച്ചേരി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വഖഫ് വെറും ആചാരമല്ലെന്നും അത് വിശ്വാസത്തിന്റെ ഭാഗമാണെന്നും മൗലികാവകാശത്തില്‍ പെട്ടെതാണെന്നും അതിനാല്‍ മൗലികാവാശത്തിനും ഭരണഘടനക്കും വിരുദ്ധമായ വഖഫ് ദേതഗതി നിയമം പിന്‍വലിക്കണമെന്നും ജനറല്‍ ബോഡി ആവശ്യപെട്ടു. ലഹരിക്കെതിരെയും, വിവാഹങ്ങളിലെ ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമെതിരെയും മഹല്ല് കളില്‍ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു.

പി.ടി അബ്ദളള കുട്ടിഹാജി, ജാഫര്‍ മൂലക്കല്‍, ജമാല്‍ വടക്കയില്‍, സി.കെ.അമ്മത്, ശുഐബ് അരിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി (പ്രസിഡണ്ട്) ഇ.കെ. അഹമ്മദ് മൗലവി ,കെ.എം. അഹമദ് ഹാജി, പി.കെ. അഹദ്ഹാജി, എന്‍.പി. മൂസ്സതുടങ്ങിയവര്‍ വൈസ് (പ്രസിഡന്റ് മാര്‍),എസ്.എം. അബ്ദുസ്സലാം (ജനറല്‍ സെക്രട്ടറി), അവള മുഹമ്മദ്, വി.വി.എം ബഷീര്‍, അബ്ദുസ്സലാം ഹാജി തറമ്മല്‍ (സെക്രട്ടറിമാര്‍) കെ.എം. ബഷീര്‍ (ട്രഷറര്‍) ആയും തെരഞ്ഞെടുത്തു.
New leadership for SMF in Arikulam