മേപ്പയ്യൂര്‍: ആര്‍.ജെ.ഡി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ് എസ് ഉന്നത വിജയികളെ അനുമോദിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ വിജയികളെ അനുമോദിക്കല്‍ചടങ്ങ് നിര്‍വ്വഹിച്ചു.
കീം പരീക്ഷ ഉള്‍പ്പടെയുള്ളവയില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ വിലയിരുത്തുമ്പോള്‍ നമ്മള്‍ അഭിമാനപൂര്‍വ്വം കാണുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി വന്ന കുട്ടികളെ പിന്നിലാക്കുന്ന നിലയില്‍ സിബിഎസ്ഇ , ഐസിഎസ് ഇ വിദ്യാര്‍ത്ഥികളെക്കാള്‍ 35 മാര്‍ക്ക് കുറയ്ക്കുന്നത് തികഞ്ഞ അവഗണനയാണെന്നും,കേരളം ഉയര്‍ത്തി കാട്ടുന്ന പൊതുവിദ്യാഭ്യാസ മികവിന് വിരുദ്ധമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണന്‍ കീലോട്ട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി വി.പി. മോഹനന്‍, പഞ്ചായത്ത് സെക്രട്ടറി വി.പി. ദാനീഷ്, വി.പി.രാജീവന്‍ എ.കെ നിഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't discriminate against those who have come through public schools: K Lohia