അരിക്കുളം: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. മാവട്ട് 10-ാം വാര്‍ഡില്‍ - കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റ് തങ്കമണി ദീപലയത്തിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്.
വീടിന്റെ ഒരു ഭാഗം സണ്‍ ഷൈഡ് തകര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി, വൈസ് പ്രസിഡന്റ് ടി.ടി ശങ്കരന്‍ നായര്‍, സേവാ ദള്‍ മേപ്പയൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ അനില്‍കുമാര്‍ അരിക്കുളം എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
Damage caused by coconut tree falling on house at arikkulam