പേരാമ്പ്ര: പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാര്‍ക്ക് വേണ്ടി സ്ഥാപനങ്ങളിലെ അഗ്‌നി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, തൊഴിലിട സുരക്ഷ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടതായ വിവിധതരം ഫയര്‍ എക്സ്റ്റിംഗ്യൂഷനുകളെ കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതിയും വിശദീകരിച്ചു.
പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥന്‍ കെ.കെ ഗിരീഷ് കുമാര്‍ സംസാരിച്ചു. വ്യാപാരസ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന അഗ്‌നിബാധ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാ ജീവനക്കാരും കെട്ടിടങ്ങളിലെ സ്ഥാപിത അഗ്‌നിശമന ഉപകരണങ്ങളും ഫയര്‍ എക്സ്റ്റിങ്ങുഷനുകളും അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പരിശീലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പേരാമ്പ്ര ബ്രാഞ്ച് മാനേജര്‍ എം.കെ ഷമീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ഷോറൂം ഹെഡ് കെ.കെ റിനീഷ്, പിആര്‍ഒ പി.സി ഷമീര്‍ എന്നിവരും പങ്കെടുത്തു.

Fire safety in institutions; Awareness class held