---
title: "ശക്തമായ കാറ്റിലും മഴയിലും വടകരയില്‍ വന്‍ നാശനഷ്ടം"
english_title: "Heavy damage in Vadakara due to strong winds and rain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292946/heavy-damage-in-vadakara-due-to-strong-winds-and-rain"
published_at: "2025-05-29T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68380e1e79ea2_VADAWARA.JPG"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും വടകരയില്‍ വന്‍ നാശനഷ്ടം

> **Lead Summary:** **വടകര**: ശക്തമായ കാറ്റിലും മഴയിലും ആയി വടകര താലൂക്കിലെ വിവിധ വില്ലേജുകളില്‍19 വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു. കടലാക്രമം രൂക്ഷമായ തീരം മേഖലയില്‍നിന്ന് 9 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.

## Article Content

**വടകര**: ശക്തമായ കാറ്റിലും മഴയിലും ആയി വടകര താലൂക്കിലെ വിവിധ വില്ലേജുകളില്‍19 വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു. കടലാക്രമം രൂക്ഷമായ തീരം മേഖലയില്‍നിന്ന് 9 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ 72 ഓളം വീടുകള്‍ തകര്‍ന്നിരുന്നു. ബുധനാഴ്ച പകല്‍ മഴയ്ക്ക് അല്പം ശമനം ഉണ്ടായെങ്കിലും വടകരയുടെ തീര മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. അഴിത്തല, കൊയിലാണ്ടി, കൊയിലാണ്ടി വളപ്പ് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കൊയിലാണ്ടി വളപ്പില്‍ ഒന്‍പത് കുടുംബങ്ങളെയും അഴിത്തലയില്‍ മൂന്ന് കുടുംബങ്ങളെയും ആണ് റവന്യൂ അധികൃതര്‍ ബന്ധു വീടുകളിലേക്ക് മാറി താമസിപ്പിച്ചത്.

വടകര പേരാമ്പ്ര സംസ്ഥാന പാതയില്‍ തോടന്നൂര്‍ ടൗണില്‍ റോഡ് അരികിലെ തണല്‍മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തോടന്നൂര്‍ എഇഒ ഓഫീസ് പരിസരത്താണ് അപകടം.

നാലുമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷാസേനയും കെ എസ് ഇ ബി അധികൃതരുമെത്തി മരം മുറിച്ചുമാറ്റി. മരം വീണത് കാരണം പ്രദേശത്ത് വൈദ്യുതി വിതരണം മണിക്കൂറോളം തടസ്സപെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292946/heavy-damage-in-vadakara-due-to-strong-winds-and-rain)