---
title: "ചങ്ങരംവെള്ളിയില്‍ വയോധികന്‍ ഷോക്കേറ്റ് മരിച്ചു"
english_title: "Elderly man dies of shock in Changaramvelly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292398/elderly-man-dies-of-shock-in-changaramvelly"
published_at: "2025-05-26T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68349ae7cc4b9_ayt.JPG"
keywords: []
---

# ചങ്ങരംവെള്ളിയില്‍ വയോധികന്‍ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **ചങ്ങരംവെള്ളിയിലെ ചെറുകുന്നുമ്മല്‍ പ്രഭാകരൻ നായർ വീട്ടിൽ നിന്നും ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് 6.30 തോടെയാണ് സംഭവം.

## Article Content

**മേപ്പയ്യൂര്‍: **ചങ്ങരംവെള്ളിയിലെ ചെറുകുന്നുമ്മല്‍ പ്രഭാകരൻ നായർ വീട്ടിൽ നിന്നും ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് 6.30 തോടെയാണ് സംഭവം.

വീട് പണി നടക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ മേപ്പയ്യൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് കോർപ്പറേഷൻ റിട്ട: ജീവനക്കാരനായിരുന്നു.

പരേതരായ കുഞ്ഞികൃഷ്ണൻ നായരുടെയും ചിരുതേയി അമ്മയുടെയും മകനാണ്.ഭാര്യ ഓമന. മക്കൾ  അനുപമ(ഫുഡ് ആൻഡ് സേഫ്റ്റി പേരാമ്പ്ര), പ്രീന, പ്രനീഷ് (മാരുതി വർക്ക്ഷോപ്പ് കണ്ണൂർ). മരുമക്കൾ  രഞ്ജിത്ത് കാഞ്ഞിക്കാവ് (എൽഐസി ഏജൻറ് കൊയിലാണ്ടി) , ലിനീഷ് (കുന്നത്തറ).

സഹോദരൻ: ഗംഗാധരൻ (റിട്ട: കെ.എസ്.ഇ.ബി കുറ്റ്യാടി) സംസ്കാരം ചൊവ്വ ഉച്ചക്ക് വിട്ടു വളപ്പിൽ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292398/elderly-man-dies-of-shock-in-changaramvelly)